സർക്കാർ അടിസ്ഥാന വർഗ്ഗങ്ങളെ മറന്ന് അവകാശ സമരങ്ങളെ പുച്ഛിക്കുന്നു: മാർട്ടിൻ ജോർജ്ജ്

The government is ignoring the basic classes and disdaining rights struggles: Martin George
The government is ignoring the basic classes and disdaining rights struggles: Martin George

കണ്ണൂർ : തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങളെ കുറിച്ചൊക്കെ  വാതോരാതെ പ്രസംഗിക്കുന്നവർ അധികാരത്തിൽ ഇരിക്കുമ്പോൾ അടിസ്ഥാന വർഗ്ഗങ്ങളെയും അവകാശ സമരങ്ങളെയും പുച്ഛിച്ചു തള്ളുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു .അംഗൻവാടി,  ആശാവർക്കർമാരുടെ പ്രക്ഷോഭം ന്യായമായ  അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചു ഒത്തുതീർപ്പിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ പരിധിയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കോർപറേഷൻ ഓഫീസ് പരിസരത്തു സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

സംസ്ഥാനത്ത് അവിദഗ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തിന്റെ പകുതിപോലും ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ലഭിക്കുന്നില്ല. ഏറ്റവും കൂടുതൽ സമയം തൊഴിലെടുക്കേണ്ടി വരുന്ന അങ്കണവാടി ജീവനക്കാരും ആശാ വർക്കർമാരും ഏറ്റവും കുറവ് വേതനമാണ് കൈപ്പറ്റുന്നത്.  അവിദഗ്ധ മേഖലയിൽ മിനിമം ശമ്പളം 700 രൂപയാണ്. എന്നാൽ അവർക്ക് ലഭിക്കുന്നതിന്റെ പകുതി പോലും ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. 2011ൽ യുഡിഎഫ് സർക്കാർ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം യഥാക്രമം 10,000 രൂപയും 7,000 രൂപയുമാക്കിയതാണ്.

അന്നുള്ളതിൻ്റെ എത്രയോ മടങ്ങ് ജോലി ഭാരമാണ് ഇപ്പോൾ ആശാവർക്കാർ മാർക്കുള്ളത്. എന്നിട്ടും ദിവസം 300 രൂപയാണു ലഭിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ  പരസ്പരം പഴി ചാരുന്നതല്ലാതെ ആശമാരുടെ കാര്യത്തിലും അംഗൻവാടി ജീവനക്കാരുടെ കാര്യത്തിലും യാതൊന്നും ചെയ്യുന്നില്ല. സമരം ചെയ്യുന്ന ആശ വർക്കർമാരെ ചർച്ചയ്ക്കു വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു. പ്രഫ:A D മുസ്തഫ, അഡ്വ ടി ഒ മോഹനൻ,രാജീവൻ എളയാവൂർ,റിജിൽ മാകുറ്റി,അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, മാധവൻ മാസ്റ്റർ,എം പി വേലായുധൻ, ലിഷ ദീപക്ക്,സി ടി ഗിരിജ,   കല്ലിക്കോടൻ രാഗേഷ്, കെ വി ചന്ദ്രൻ മാസ്റ്റർ,അനുപ് പി, മുഹമ്മദ്‌ ഷിബിൽ, അനുരുപ് പുച്ചാലി, രാധാകൃഷ്ണൻ പി സി, സതീശൻ ബാബുക്കൻ, എം റഫീഖ്, പ്രദീപൻ സി എന്നിവർ സംസാരിച്ചു .കൂക്കിരി രാജേഷ് സ്വാഗതവും ലക്ഷ്മണൻ തുണ്ടികോത്ത് നന്ദിയും പറഞ്ഞു.  അയ്യങ്കുന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ അഡ്വ.സണ്ണി ജോസഫ് എം  എൽ എ ,മാങ്ങാട്ടിടം വി എ നാരായണൻ ,മുണ്ടേരി പഞ്ചായത്ത് - അഡ്വ. ടി ഒ മോഹനൻ ,പരിയാരം പഞ്ചായത്ത് - മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയ നേതാക്കൾ ധർണ്ണ ഉദ്‌ഘാടനം ചെയ്തു.

Tags

News Hub