കിടിലൻ നൃത്ത ചുവടുകളുമായി രഞ്ജിത്ത് സജീവ്: യു. കെ.ഒ. കെ യിലെ വീഡിയോ ഗാനം


കൊച്ചി: മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് പുറത്തിറങ്ങി.ചിത്രത്തിലെ ആദ്യ ഗാനമായ രസമാലെ എന്ന സോങ് ആണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോ സോങ്ങിൽ എനർജിറ്റിക് ഡാൻസ് പെർഫോമൻസ് ആണ് രഞ്ജിത്ത് സജീവ് കാഴ്ച വെച്ചിരിക്കുന്നത്.ഈ ചിത്രത്തിലൂടെ കേരളത്തിലെ യുവതി യുവാക്കളുടെ ഹരമായി മാറാനും രഞ്ജിത്ത് സജീവനാകും.ഗോളം സിനിമയിലെ സീരിയസ് പോലിസ് ഓഫീസറായ നായകന്റെ ഒരു കംപ്ലീറ്റ് എന്റർടൈനറായ ചിത്രമാണ് വരാനിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് യു കെ ഓ കെ യുടെ വീഡിയോ സോങ്ങി ലൂടെ കാണിച്ചിരിക്കുന്നത്.
അരുൺ വൈഗ യാണ് UKOK- യുടെ സംവിധായകൻ . ശബരീഷ് വർമ്മയുടെ വരികൾ, രാജേഷ് മുരുഗേശൻ കമ്പോസ് ചെയ്ത്, കപിൽ കപിലാൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവരാണ് പാടിയിരിക്കുന്നത്.
ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് - പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് - സജീവ് പി കെ - അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Tags

കെ.സി.വേണുഗോപാല്‍ എംപിയുടെ ഇടപെടൽ ;ജനറല്‍ ആശുപത്രിക്കായി ഐആര്‍ ഇയുടെ സാമൂഹ്യ സുരക്ഷാ ഫണ്ടിൽനിന്ന് 11.97 ലക്ഷം രൂപ അനുവദിച്ചു
കെ.സി.വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രി നവീകരണത്തിന് ഐആര്‍ഇഎല്‍ സി.എസ്.ആര് സ്കീമില്‍പ്പെടുത്തി 11.97 ലക്ഷം രൂപ അനുവദിച്ചു.ക്ലീനിംഗ് മെഷീനായി 7,48,960 രൂപയും അനുബന്ധ

'മമ്മൂട്ടി എന്റെ സുഹൃത്തും സഹോദരനുമാണ്; അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു' രസീത് ലീക്ക് ആരോ ചെയ്തതാണ് - മോഹൻലാൽ
ശബരിമല ദർശനത്തിനിടെ നടൻ മോഹൻലാൽ മമ്മൂട്ടിക്കായി വഴിപാട് നടത്തിയ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു . ഇപ്പോൾ ആ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന് വേണ്ടി പൂജ ചെയ്തതിന്റ