കെ.സി.വേണുഗോപാല്‍ എംപിയുടെ ഇടപെടൽ ;ജനറല്‍ ആശുപത്രിക്കായി ഐആര്‍ ഇയുടെ സാമൂഹ്യ സുരക്ഷാ ഫണ്ടിൽനിന്ന് 11.97 ലക്ഷം രൂപ അനുവദിച്ചു


ആലപ്പുഴ : കെ.സി.വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രി നവീകരണത്തിന് ഐആര്‍ഇഎല്‍ സി.എസ്.ആര്‍ സ്‌കീമില്‍പ്പെടുത്തി 11.97 ലക്ഷം രൂപ അനുവദിച്ചു.ക്ലീനിംഗ് മെഷീനായി 7,48,960 രൂപയും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 3,23000 രൂപയും പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റത്തിനായി 5690 രൂപയും രണ്ട് കമ്പ്യൂട്ടറും മോണിറ്ററും വാങ്ങുന്നതിനായി 96949 രൂപയും വാട്ടര്‍ പ്യൂരിഫയറിനായി 39,984 രൂപയുമാണ് അനുവദിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിനും വികസനത്തിനുമായി പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സാമൂഹിക സുരക്ഷാ പദ്ധതിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ സ്‌കീമില്‍ നിന്ന് തുക ലഭ്യമാക്കി സര്‍ക്കാര്‍ ആശുപത്രിയുടെ നവീകരണത്തിന് ഊന്നല്‍ നല്‍കുമെന്ന് കെ.സി.വേണുഗോപാല്‍ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലാബുകളുടെ നവീകരണത്തിനുമായി എസ്.ബി.ഐയില്‍ നിന്നും ഇതേ മാതൃകയില്‍ കെ.സി.വേണുഗോപാല്‍ എംപിയുടെ ശ്രമഫലമായി തുക നല്‍കിയിരുന്നു.
