1.92 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചു:രണ്ടു പേര്‍ അറസ്റ്റില്‍

Two arrested for confiscating Rs 1.92 crore
Two arrested for confiscating Rs 1.92 crore

പാലക്കാട്: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ 1,91,99,500 രൂപ പിടിച്ചെടുത്തു, രണ്ടു പേര്‍ അറസ്റ്റില്‍. വാളയാറില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വാളയാര്‍ ബോര്‍ഡര്‍ ചെക്കിങ് ടീമും ചേര്‍ന്ന് നട്ത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിയ പണം പിടിച്ചെടുത്തത്. തൃശൂര്‍ പേരാമ്പ്ര തെക്കുംപുറം പ്രസില്‍, തൊട്ടിപ്പാള്‍ മുളങ്ങ് എടത്താള്‍ വീട്ടില്‍ അര്‍ജുന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ചെന്നൈയില്‍ നിന്ന് തൃശൂരിലേക്കാണ് പണം കൊണ്ടുവന്നതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. പോലീസ് അന്വേഷണമാരംഭിച്ചു. ലഹരി കടത്തുമായി ബന്ധപ്പെട്ട് ജില്ലയിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്.

Tags

News Hub