കുടഗിൽ അതിമാരക മയക്കുമരുന്നുമായി മലയാളിയടക്കം മൂന്ന് പേർ അറസ്റ്റിൽ


മടിക്കേരി :കുടഗിൽ അതിമാരക മയക്കുമരുന്നുമായി മലയാളിയടക്കം മൂന്ന് പേർ അറസ്റ്റിൽ.കുടഗ് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന്,MDMA കൈവശം വച്ചതിന് മലയാളിയടക്കം 3പേർ അറസ്റ്റിൽ എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് (30), കെ.എം. അഷ്‌റഫ് (44), സർഫുദ്ദീൻ (24) എന്നിവരാണ്
അറസ്റ്റിലായത് പ്രതികളിൽ നിന്ന് അതിമാരക മയക്ക് മരുന്നായ മെത്താഫീൻ 10.37 ഗ്രാം ഇവരിൽ നിന്ന് പിടിച്ചെടുത്തു.. കുറ്റകൃത്യത്തിന് ഉപയോഗിച്ച മാരുതി ബ്രീസ കാറും പിടിച്ചെടുത്തു.
മയക്ക് മരുന്ന് വിൽപ്പന / വിതരണം സംബന്ധിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.മടിക്കേരി ഡി വൈ എസ്പി പി.എ. സൂരജ്, മടിക്കേരി റൂറൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ (ഇൻ-ചാർജ്) പി. അനൂപ് മാടപ്പ, നാപോക്ലു പോലീസ് സബ് ഇൻസ്പെക്ടർ മഞ്ജുനാഥ്, എന്നിവരുടെ നേതൃത്വത്തിൽ ഈ ഓപ്പറേഷനിൽ പങ്കെടുക്കുകയും പ്രതികളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.