തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ


കഴക്കൂട്ടം: പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈൻ (34) പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24 ന്, പെൺകുട്ടിയും സഹോദരനും ഒരുമിച്ച് സ്കൂളിലേക്ക് പോകുന്ന വഴിയിൽ ബൈക്കിൽ എത്തിയ പ്രതി അച്ഛന്റെ സുഹൃത്താണെന്നും സ്കൂളിൽ കൊണ്ടാക്കാം എന്നും പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റി.
സഹോദരനെ വഴിയിൽ നിർത്തിയിട്ട് കടയിൽ പോയി മിഠായി വാങ്ങി വരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിച്ചത്. 29ന് ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി കാര്യങ്ങൾ പറയുന്നത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.
Tags

പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തിയാൽ ആഗ്രഹ സഫലീകരണം ഉറപ്പ് ; കണ്ണൂരിലെ ഈ ശിവക്ഷേത്രത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്
ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുത്തപ്പെടുന്നൊരു ശിവ ക്ഷേത്രമുണ്ട് കണ്ണൂരിൽ .കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചൊവ്വ മഹാ ശിവക്ഷേത്രം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് 4.8 കിലോമീറ്റർ അകലെയാണ് സ്ഥിതി