US-ൽ 14-കാരി കൊല്ലപ്പെട്ടു, കൈകളും കഴുത്തും മുറിച്ചു, ബലാത്സംഗംചെയ്തു

rape
rape

വാഷിങ്ടൺ: ഒഹായോയിൽ കാണാതായ 14 വയസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കണ്ടെത്തി. കൈകളും കഴുത്തും മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരിച്ച പെൺകുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തെ സംബന്ധിച്ച വിവരങ്ങൾ ചുരുളഴിഞ്ഞത്. ഒളിവിൽപ്പോയ പ്രതിയെ വെടിവെച്ചശേഷമാണ് പിടികൂടിയത്.

മാർച്ച് 18-ന്, 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങൾക്കുമുൻപാണ് പെൺകുട്ടിയെ ആളൊഴി‍ഞ്ഞ കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താൻ കൈകാര്യം ചെയ്തതിൽവെച്ചേറ്റവും ക്രൂരമായ കേസാണിതെന്ന് കൊളമ്പസ് പോലീസിലെ ഉദ്യോ​ഗസ്ഥനായ ബ്രയാൻ സ്റ്റീൽ പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിതാവ് ഡാർനെൽ ജോൺസ് പ്രാദേശിക മാധ്യമത്തിനോടുപറഞ്ഞിരുന്നു. മകളെ അവസാനമായി കണ്ടതിനെക്കുറിച്ചായിരുന്നു ഇദ്ദേഹം സംസാരിച്ചത്.

മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടി സ്ഥിരം താമസിക്കാറുള്ളത്. കാണാതായ ദിവസം രാത്രി കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നും ജോൺസ് പറഞ്ഞു. വീടിനകത്തേക്ക് ആരോ അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നുവെന്ന് മാർച്ച് 16-ന് മകൾ തന്നെ വിളിച്ചുപറഞ്ഞതായും പിതാവ് പറഞ്ഞിരുന്നു. കുട്ടിയെ ജോൺസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നുവെന്ന് മാതാവും പറഞ്ഞു. ഇതിനിടെ ജോൺസ് മകളെ തന്റെ വീട്ടിൽ നിന്ന് അനുവാദമില്ലാതെ കൂട്ടിക്കൊണ്ടുപോയെന്നും യഥാർത്ഥ രക്ഷിതാവായ തന്നെ തിരികെ ഏല്പിച്ചില്ലെന്നും പറഞ്ഞ് മുത്തശ്ശി പോലീസിൽ ഫോൺ ചെയ്തതോടെയാണ് യഥാർത്ഥ ട്വിസ്റ്റ് പുറത്തുവന്നത്.

കുട്ടിയെ തിരികെ നൽകാത്തതിനെക്കുറിച്ച് ജോൺസിനോട് പോലീസ് വിവരം തിരക്കിയപ്പോൾ ഇയാൾ പരസ്പരവിരുദ്ധമായ വിവരങ്ങൾ നൽകിയതോടെയാണ് പ്രതി പിതാവുതന്നെയാണെന്ന പോലീസിന്റെ സംശയം ബലപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഈ മാസം 24-ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റിലാവുമെന്ന് ഭയന്ന് ഒളിവിൽ പോയ ഇയാളെ കൊളംബസിൽ വെച്ചാണ് പോലീസ് കണ്ടെത്തിയത്. പിടിയിലാവുമ്പോൾ ജോൺസിന്റെ കയ്യിൽ ഒരു തോക്കുമുണ്ടായിരുന്നു. വെടിവെച്ചാണ് ഇയാളെ പിടികൂടിയത്.കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.
 

Tags