ഖത്തറില്‍ ഇന്ന് മുതല്‍ താപനില ഉയരും
Apr 1, 2025, 13:27 IST


ഉച്ചയ്ക്ക് 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരും.
ഖത്തറില്‍ ഇന്ന് മുതല്‍ താപനില ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പുതിയ അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരും.
ഖത്തറിലെ ഈദ് അവധിക്കാലമായതിനാല്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്ത് പോകുന്ന സമയമാണിത്. അതിനാല്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബുദ്ധിമുട്ടുകളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണം.