ലോൺ അടവ് മുടങ്ങിതിനെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മണപ്പുറം ഫിനാൻസ്
Apr 1, 2025, 13:26 IST


ഒരാഴ്ചയായി കുടുംബം വീടിന് പുറത്താണ് താമസിക്കുന്നത്. 2021ലാണ് ഇവർ വീട് നിർമ്മാണത്തിന് വേണ്ടി ലോണെടുത്തത്.
ആലപ്പുഴ : ലോൺ അടവ് മുടങ്ങിതിനെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മണപ്പുറം ഫിനാൻസ്. ഒരാഴ്ചയായി കുടുംബം വീടിന് പുറത്താണ് താമസിക്കുന്നത്. 2021ലാണ് ഇവർ വീട് നിർമ്മാണത്തിന് വേണ്ടി ലോണെടുത്തത്.
സാമ്പത്തിക ബിദ്ധിമുട്ടുകൾ വന്നതോടെ 11 മാസത്തെ ലോണടവ് മുടങ്ങി. പലിശയടക്കം തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് കുടുംബത്തെ വീട്ടിൽ നിന്ന് പുറത്തിറക്കി വിട്ടത്.