ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് സലാ അല്‍- ബര്‍ദവീല്‍ കൊല്ലപ്പെട്ടു

Salah Al Bardaweel
Salah Al Bardaweel

സലാ അല്‍ ബര്‍ദവീലിന്റെ രക്തം വിമോചനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ഇന്ധനമായി നിലനില്‍ക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു

ഹമാസ് : ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് സലായ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മൂവരുടേയും മരണം ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.  

അദ്ദേഹത്തിൻ്റെ രക്തം വിമോചനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ഇന്ധനമായി നിലനില്‍ക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും പലസ്തീന്‍ റെസിസ്റ്റൻസ് ഓര്‍ഗനൈസേഷൻ്റെ വക്താവുമായിരുന്നു. 2006 മുതല്‍ 2018 വരെ പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു സലാ.

Tags

News Hub