നല്ല കിടിലൻ കുളിരും കൊണ്ട് ആനവണ്ടിയിൽ ഒരു രാജകീയ യാത്ര


ആനവണ്ടിയിൽ ഒരു രാജകീയ യാത്ര ചെയ്താലോ ? മൂന്നാറിൽ സഞ്ചാരികൾക്കായി സർവീസ് തുടങ്ങിയ കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. ഒരു മാസം കൊണ്ട് 3500 പേരാണ് യാത്ര ചെയ്തത്. 13 ലക്ഷം രൂപ കളക്ഷനും ബസ് സ്വന്തമാക്കി കഴിഞ്ഞു.
പ്രകൃതി ഭംഗി ആസ്വദിച്ച് മൂന്നാർ മുതൽ ആനയിറങ്കൽ ജലാശയം വരെയാണ് ഈ രാജകീയ യാത്ര ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ സമയമെടുത്തുള്ള യാത്ര തീർച്ചയായും എക്സ്പീരിയൻസ് ചെയ്യേണ്ട ഒന്നു തന്നെയാണ്. മൂന്നാർ – സിഗ്നൽ പോയിന്റ് വ്യൂപോയിന്റ് – ദേവികുളം ടോൾ പ്ലാസ – ലോക്ക്‌ഹാർട്ട് വ്യൂ – റോക്ക് കേവ് – ഗ്യാപ് റോഡ് വ്യൂ – പെരിയകനാൽ വെള്ളച്ചാട്ടം – ഓറഞ്ച് ഫാം വ്യൂ – ആനയിറങ്കൽ ഡാം എന്നിങ്ങനെയാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
രാവിലെ ഒൻപതിനും ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും, ഉച്ചകഴിഞ്ഞ് നാലിനുമാണ് സർവീസ്. വിവിധ വ്യൂ പോയിൻ്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴിയാണ് സർവീസ്. അപ്പർ ഡെക്കിന് 400 രൂപയും ലോവർ ഡെക്കിന് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ലോവർ സീറ്ററിൽ 12 ഇരിപ്പിടങ്ങളാണുള്ളത്. അപ്പർ സീറ്റിൽ 38 പേർക്ക് യാത്ര ചെയ്യാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാനാകും.

കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പിലും onlineksrtcswift.com ലും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.
സഞ്ചാരികൾക്കായി കുടിവെള്ളം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ വിദേശ വിനോദസഞ്ചാരികളാണ് കൂടുതലായും ഡബിൾ ഡക്കർ യാത്ര പ്രയോജനപ്പെടുത്തുന്നത്. എന്നാൽ സ്കൂളുകളിൽ വേനലവധി ആകുന്നതോട് കൂടി തദ്ദേശിയരുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
നിലവിൽ വിദേശ വിനോദസഞ്ചാരികളാണ് ഡബിൾ ഡക്കർ യാത്ര കൂടുതലും പ്രയോജനപ്പെടുത്തുന്നത്. വേനലവധിയാകുന്നതോടെ തദ്ദേശിയരുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. സഞ്ചാരികൾക്കായി കുടിവെള്ളം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്. ഇനിയിപ്പോൾ യാത്ര ഒറ്റയ്ക്ക് ആണെങ്കിലും ഗ്രൂപ്പായിട്ട് ആണെങ്കിലും നിങ്ങൾക്ക് മറക്കാൻ കഴിയാത്ത ഒന്ന് തന്നെ ആയിരിക്കും ഇത്.