പാലക്കാട് മാനിനെ കൊന്നു കറിവെച്ചയാള്‍ അറസ്റ്റില്‍

Man arrested for killing and grilling deer in Palakkad
Man arrested for killing and grilling deer in Palakkad

പാലക്കാട്: കേഴമാനിനെ കൊന്നു കറി വെച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെല്ലിയാമ്പതി മീരഫ്‌ളോര്‍് എസ്റ്റേറ്റില്‍ താമസിക്കുന്ന കണിച്ചുകുന്നത്തു വീട് പ്രിന്‍സ് (49)  ആണ് വനം വകുപ്പിന്റെ പിടിയിലായത്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിലെ താമസക്കാരനായ പ്രതി മാനിനെ കൊന്നു കറിവെച്ചെന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് അന്വേണം തുടങ്ങിയത് . 

പരിശോധനയില്‍ തൊണ്ടി സഹിതം പിടികൂടി. വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ സംരക്ഷണ വിഭാഗത്തില്‍പ്പെട്ട ജീവികളില്‍ പെട്ടതാണ് കേഴമാന്‍. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ വി.അഭിലാഷ്,  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അജ്മല്‍, സുഭാഷ്, ബി.മഞ്ജുള എന്നിവരുടെ നേതൃത്വത്തില്‍ പതിയെ പിടികൂടി. പ്രോസിക്യൂഷന്‍ എയ്ഡ് അനൂപ് ചന്ദ്രന്‍ കോടതി നടപടികള്‍ ഏകോപിപ്പിച്ച് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ പ്രതിയെ ഹാജരാക്കി. ഏപ്രില്‍ 10 വരെ റിമാന്റ് ചെയ്തു.
 

Tags

News Hub