റെക്കോർഡുകൾ കടന്ന് കുതിച്ച് സ്വർണവില : പവന് 67400
Mar 31, 2025, 12:15 IST


ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 67400 രൂപയാണ്.
തിരുവനന്തപുരം: റെക്കോർഡുകൾ കടന്ന് കുതിച്ച് സ്വർണവില. ചരിത്രത്തിൽ ഇന്ന് ആദ്യമായി സ്വർണവില 67000 കടന്നു. 520 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 67400 രൂപയാണ്.
കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1920 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8425 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6910 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.