ഇന്ത്യയിലെ സ്വര്‍ണം ഒഴുകുന്ന നിഗൂഢ നദി !

Jharkhand gold river
Jharkhand gold river

ഏതാണ്ട് 80 ഗ്രാം വരെ സ്വര്‍ണ്ണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇതില്‍ വൈദഗ്ധ്യം നേടിയവര്‍ സംസ്കരണം ചെയ്തെടുക്കാറുണ്ടെന്നാണ് കണക്കാക്കുന്നത്.

ലോകത്തെ വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വര്‍ണം. പുരാതന കാലം മുതൽക്കേ തന്നെ സ്വർണ്ണാഭരങ്ങൾ സ്ത്രീകൾക്ക് ഒരു വികാരമാണ്. എന്നാൽ ഇന്ന് കുതിച്ചുയരുന്ന വില കാരണം ആഭരണം എന്നതിലുപരി സ്വർണ്ണം ഒരു നിക്ഷേപമായി കാണുകയാണ് പലരും.  ചൈന,ഓസ്ട്രേലിയ,റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായും സ്വർണ്ണം ഉത്പാദിപ്പിക്കുന്നത്.

നമ്മുടെ രാജ്യത്ത് സർക്കാരിന് സ്വന്തമായി സ്വർണ്ണ ഖനന സ്രോതസ്സുകൾ ഉണ്ട്. എന്നാൽ, എല്ലാവർക്കും പ്രകൃതിദത്ത സ്വർണ്ണം ലഭിക്കുന്ന ഒരു സ്ഥലമുണ്ടെന്ന് നിങ്ങൾക്കറിയാമോ? സ്വർണ്ണം ഒഴുകുന്ന ഒരു നദിയാണ് ഇന്ത്യയിൽ ഉള്ളത്. അതെ ശുദ്ധമായ സ്വര്‍ണ്ണം വഹിച്ചു കൊണ്ടാണ് ഈ നദിയുടെ ഒഴുക്ക്.

474 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന സുബർണരേഖ എന്ന ഈ നദി ജാർഖണ്ഡിലൂടെയാണ് ഒഴുകുന്നത്.ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലായി ഈ സുബർണരേഖ നദി ഒഴുകുന്നു.

Jharkhand gold river

ജാർഖണ്ഡിലെ രത്നഗര്‍ഭ മേഖല ഈ നദിയുടെ പ്രധാന സഞ്ചാര പാതകളില്‍ ഒന്നാണ്. ഇവിടെ ഈ നദിയുടെ കൈവഴിയാണ് കര്‍കരി. രത്നഗര്‍ഭ മേഖലയില്‍ ഈ രണ്ട് നദികളുടെയും മണല്‍ശേഖരത്തില്‍ സ്വര്‍ണത്തരികള്‍ വലിയ അളവില്‍ കണ്ടെത്താന്‍ സാധിക്കും. ലോകത്തിലെ തന്നെ അത്യപൂര്‍വ മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്.

Jharkhand gold river

അതെ സമയം , സുബര്‍ണരേഖയിലെ ഈ സ്വര്‍ണ സാന്നിധ്യത്തെ പറ്റി വ്യക്തമായ ഉത്തരം ആര്‍ക്കും തന്നെയില്ല. വലിയ തോതിലുള്ള ഖനനമോ സംസ്ക്കരണമോ ഒന്നും തന്നെ സുബര്‍ണരേഖയിലെ സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ നടന്നിട്ടില്ല. ഈ മേഖലയിലെ ഗോത്രവര്‍ഗക്കാരാണ് ചെറിയ അളവില്‍ ഇവിടെ നിന്ന് സംസ്കരണം നടത്തി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. ഈ രീതിയില്‍ മാസത്തില്‍ ഏതാണ്ട് 80 ഗ്രാം വരെ സ്വര്‍ണ്ണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇതില്‍ വൈദഗ്ധ്യം നേടിയവര്‍ സംസ്കരണം ചെയ്തെടുക്കാറുണ്ടെന്നാണ് കണക്കാക്കുന്നത്.

മണല്‍ത്തരികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുന്ന ഈ സ്വർണ്ണ കണികകളുടെ വലിപ്പം അരിമണിയുടെ അത്ര തന്നെയോ അതില്‍ കുറവോ ആയിരിക്കും. തുടക്കത്തില്‍ നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് മണല്‍ത്തരികള്‍ക്കിടയിലും സ്വര്‍ണ്ണത്തിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

Tags