കൂടാളിയിൽ വായനയുടെ വിഷുക്കണി : കനിമൊഴി പങ്കെടുക്കും


കണ്ണൂർ: പീപ്പിൾസ് മിഷൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഏഴു മുതൽ 17 വരെ നീണ്ടുനിൽക്കുന്ന വായനയുടെ വിഷുക്കണി പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കൂടാളി യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കും.
കവയിത്രി കനിമൊഴി , കെ. കെ. ശൈലജ എം.എൽ.എ.വി.ശിവദാസൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. കെ രത്നകുമാരി എന്നിവർ പങ്കെടുക്കും. കൂടാളി പഞ്ചായത്ത് സമ്പൂർണ വായനശാല പ്രഖ്യാപനവും അന്നേ ദിവസം നടക്കും. 20 വായനശാലകളാണ് പഞ്ചായത്തിൽ സജ്ജമായത്.
ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കാവ്യ സദസ് , അലോഷി പാടുന്നുവെന്ന ഗാന സദസും നടക്കും. കൂടാളി ഗ്രാമ പഞ്ചായത്തിലെ എല്ലാ വായനശാലകളും അവരവരുടെ ബാനറിൽ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിക്കുക. ഇതിനു ശേഷം സാംസ്കാരിക പ്രഭാഷണവും നടക്കും.

വാർത്താ സമ്മേളനത്തിൽ കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഷൈമ , തദ്ദേശ വകുപ്പ് അസി. ഡയറക്ടർ ഡോ. എം. സുർജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. പത്മനാഭൻ 'സംഘാടക സമിതി ചെയർമാൻ ഇ. സജീവൻ,ലൈബ്രറി കൗൺസിൽ അംഗം കെ. കരുണാകരൻ എന്നിവർ പങ്കെടുത്തു.
Tags

കോഴിക്കോട് സ്വകാര്യ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗര്‍ തൊപ്പിയെ വിട്ടയച്ചു
ബസ് തൊഴിലാളികൾ പരാതി നൽകാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽവച്ചശേഷം നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പോലീസ് വിട്ടയച്ചത്. ബസ് തൊഴിലാളികള്‍ക്കുനേരെ തൊപ്പി ചൂണ്ടിയ തോക്ക് ലൈസന്