ലഹരിക്കും വിവാഹ ആഭാസങ്ങൾക്കുമെതിരെ ഊർപ്പള്ളി മഹല്ല് കമ്മിറ്റി

Urpally Mahal Committee against Alcoholism and Marriage Abuses
Urpally Mahal Committee against Alcoholism and Marriage Abuses


കൂത്തുപറമ്പ് : ലഹരിക്കെതിരെയും വിവാഹ ആഭാസങ്ങൾക്കെതിരെയും  പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് മഹല്ല് കമ്മിറ്റി പുത്തൻ മാതൃക തീർക്കുന്നു. വർദ്ധിച്ചു  വരുന്ന  യുവാക്കളുടെ ലഹരി ഉപയോഗത്തിനെതിരെയുള്ള ക്യാമ്പയിനും അതോടൊപ്പം തന്നെ വിവാഹ ആഭാസങ്ങൾക്ക് എതിരെയുമാണ് ഊർപ്പള്ളി നുസ്രത്തുൽ ഇസ്ലാം മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 

വിവാഹ ആഭാസങ്ങൾ നടന്നാൽ വിവാഹ സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയും ലഹരി കേസിൽ പിടിക്കപ്പെടുന്നവർക്ക് ജമാഅത്ത് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയും ചെയ്യാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം. വർദ്ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് ജമാഅത്ത് കമ്മിറ്റി ശക്തമായ തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുന്നത് .  ഇതിന്റെ തുടക്കം എന്ന നിലയിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന മഹൽ കുടുംബ സംഗമം സംഘടിപ്പിക്കുന്നുണ്ട്.. മതസൗഹാർദത്തിന്റെ സന്ദേശവുമായാണ് മഹൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. വേദിയിലും സദസ്സിലുമായി ഇതര സഹോദര സമുദായ കാരെയും ക്ഷണിച്ചിരുന്നു.
 മഹൽ കുടുംബ സംഗമം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മഹൽ പ്രസിഡണ്ട്  നൂറുദ്ദീൻ പാറയിൽ അധ്യക്ഷത വഹിച്ചു.

ഐലാപ്രം ക്ഷേത്ര മേൽശാന്തി മണികണ്ഠൻ നമ്പൂതിരി, മഹല്ല് കമ്മിറ്റി സെക്രട്ടറി എസ് പി അബ്ദുൽ ഖാദർ ഹാജി,  ഷമീർ ഊർപ്പള്ളി, ഹസ്സൻ മുസ്ലിയാർ,ഹബീബ്, അസ്ലം മുസ്ലിയാർ, കെ ടി അലി, മുസ്തഫ ഹാജി, സി പി അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി സീനിയർ സിവിൽ പോലീസ് ഓഫീസർ രംഗീഷ് കടവത്ത് ക്ലാസ് എടുത്തു. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വേങ്ങാട് കാവിൻപള്ളയിലെ സിദ്ധാർത്ഥിന്റെ ചികിത്സ സഹായ ഫണ്ടിലേക്ക് സംഭാവനയും കൈമാറി.
 

Tags