എഡ്ജ് 60 ഫ്യൂഷന്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മോട്ടോ

Moto launches Edge 60 Fusion in the Indian market
Moto launches Edge 60 Fusion in the Indian market


കിടിലന്‍ സവിശേഷതകളുമായി മോട്ടറോളയുടെഎഡ്ജ് ഫ്യൂഷന്‍റെ പുതിയ പതിപ്പ് എഡ്ജ് 60 ഫ്യൂഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 12 ജിബി വരെ റാമുള്ള മീഡിയാടെക് ഡൈമെന്‍സിറ്റി 7400 ടീഇ ചിപ്സെറ്റാണ് പുതിയ സ്മാര്‍ട്ട്ഫോണിന് കരുത്തു പകരുന്നത്. ഈ ചിപ്‌സെറ്റുമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണാണിത്. 68 വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 5500 എംഎഎച്ച് ബാറ്ററിയാവും ഫോണിന്‍റെ പവർഹൗസ്.

ഐപി68,ഐപി69 റേറ്റിങ്, മിലിറ്ററി ഗ്രേഡ് 810ഒ ഡ്യൂറബിലിറ്റി സര്‍ട്ടിഫിക്കേഷന്‍,13 എംപി അള്‍ട്രാ-വൈഡ് ക്യാമറ, മാക്രോ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെ നിരവധി ഫീച്ചറുകളും പുതിയ ഫോണിലുണ്ട്.

മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയും 12 ജിബി റാം + 256 ജിബി മോഡലിന് 24,999 രൂപയുമാണ് വില. ഫ്ലിപ്പ്കാര്‍ട്ടിലൂടെയും മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങാം. ഏപ്രില്‍ 9 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പ്പന ആരംഭിക്കും. പാന്‍റോണ്‍ ആമസോണൈറ്റ്, പാന്‍റോണ്‍ സെഫിര്‍, പാന്‍റോണ്‍ സ്ലിപ്സ്ട്രീം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാകും ഫോണ്‍ ലഭ്യമാകുക. മോട്ടറോള എഡ്ജ് 60 ഫ്യൂഷന്‍ എത്തുന്നതോടെ മുന്‍ഗാമിയായ എഡ്ജ് 50 ഫ്യൂഷന് വില കുറയും. നിലവില്‍ എഡ്ജ് 50 ഫ്യൂഷന്റെ അടിസ്ഥാന മോഡല്‍ 22999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Tags

News Hub