സൊമാറ്റോ ഫുഡ് ഡെലിവറി സിഒഒ റിൻഷുൽ ചന്ദ്ര രാജിവച്ചു

Zomato to lay off 600 customer support employees
Zomato to lay off 600 customer support employees

ഇന്ത്യയൊട്ടുക്കും ഏറെ ഉപയോക്താക്കളുള്ള സൊമാറ്റോ ഫുഡ് ഡെലിവറി ബിസിനസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റിൻഷുൽ ചന്ദ്ര രാജി വെച്ചു. ഏപ്രിൽ 5 നു രാജി സമർപ്പിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. “പുതിയ അവസരങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ” വേണ്ടിയാണ് രാജിയെന്നാണ് റിൻഷുൽ ചന്ദ്ര അറിയിച്ചത്.

“2025 ഏപ്രിൽ 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എറ്റേണൽ ലിമിറ്റഡിന്റെ ഫുഡ് ഓർഡറിംഗ് & ഡെലിവറി ബിസിനസ് സിഒഒ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ഞാൻ തീരുമാനിച്ചു, ശ്രദ്ധാപൂർവമായ പരിഗണനയ്ക്ക് ശേഷം, എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ അവസരങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ ഞാൻ തീരുമാനിച്ചു”- സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയലിന്, അയച്ച രാജിക്കത്തിൽ ചന്ദ്ര എഴുതിയ വാക്കുകളാണിത്.

Tags