യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, സ്വദേശി യുവാവ് മരിച്ചു

accident
accident

മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ സ്വദേശി യാത്രക്കാരന് ദാരുണാന്ത്യം. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന 31കാരനാണ് ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്. 
ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.


ഈ മാസം 17ന് വാദി അല്‍ ഹെലോയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് എമിറാത്തി കൗമാരക്കാര്‍ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തില്‍ വാഹനം പലതവണ മറിഞ്ഞ് തീപിടിച്ചു. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നാമത്തെയാള്‍ പിറ്റേന്ന് ആശുപത്രിയില്‍ മരിച്ചു.

Tags

News Hub