വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

arrest1
arrest1

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കല്ലൂര്‍ നായരങ്ങാടി സ്വദേശി വിളക്കത്തറ അനൂപ് (44) ആണ് അറസ്റ്റിലായത്.

ഒല്ലൂര്‍ സ്വദേശിനിയായ 45 കാരിയെ  വിവാഹം കഴിക്കാമെന്ന് പറഞ്ഞ്  ലൈംഗികമായി പീഡിപ്പിക്കുകയും, 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി.

പുതുക്കാട് എസ്.എച്ച്.ഒ. വി. സജീഷ് കുമാര്‍, എ.എസ്.ഐ. ധനലക്ഷ്മി, സീനിയര്‍ സി.പി.ഒമാരായ വി.ഡി. അജി, സുജിത്ത് കുമാര്‍, സി.പി.ഒ. കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags

News Hub