ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല ; കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

THOMAS
THOMAS

കോട്ടയം: കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. ഇന്നലെ രാവിലെയാണ് യുവാവ് ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടിയത്. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്.

പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവ് കഞ്ഞികുഴിയിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.
 

Tags