കേരളത്തിലേത് സർവ്വതലസ്പർശിയായ വികസനം: മുഖ്യമന്ത്രി

Kerala's development is all-encompassing: Chief Minister
Kerala's development is all-encompassing: Chief Minister

തലശേരി :സർവ്വതലസ്പർശിയും സാമൂഹികനീതിയിൽ അധിഷ്ഠിതവുമായ  വികസനമാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെൻട്രൽ റോഡ് ഇൻഫാസ്ട്രക്ചർ ഫണ്ട് (സിആർഐഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 26.40 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച  ആറാം മൈൽ പാനുണ്ട ആർടെക് ഓലായിക്കര പാച്ചപൊയ്ക കായലോട് കുട്ടിച്ചാത്തൻ മഠം കുഴിയിൽ പീടിക പവർലൂംമെട്ട അറത്തിൽ കാവ് റോഡിന്റെ ഉദ്ഘാടനം പാനുണ്ട സ്കൂൾ പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 വികസനം നാടിന്റെ എല്ലാ മേഖലക്കും കൈവരിക്കാൻ കഴിയണം എന്നാണ് ഉദ്ദേശിക്കുന്നത്. വികസനത്തിന്റെ സ്വാദ് എല്ലാവർക്കും അനുഭവിക്കാൻ കഴിയണം. ഏതാനും മാസം കഴിഞ്ഞാൽ കേരളത്തിലെ ദേശീയ പാതയുടെ പ്രധാന ഭാഗങ്ങൾ എല്ലാം പൂർത്തീകരിക്കുമെന്നും വലിയ തോതിലുള്ള യാത്രാസൗകര്യത്തിലേക്ക്  നമ്മുടെ നാട് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ പ്രധാനപ്പെട്ട റോഡുകളും  നല്ല നിലവാരത്തിലേക്ക് എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 

Kerala's development is all-encompassing: Chief Minister
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. .ഡോ. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ എന്നിവർ വിശിഷ്ടാതിഥികളായി. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ രാജേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

 വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗീത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സിപി അനിത, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി രാജീവൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാർ അഹമ്മദ്, മുരിക്കോളി പവിത്രൻ, വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി ചന്ദ്രൻ, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മോഹനൻ, സംഘാടകസമിതി കൺവീനർ കുറ്റ്യൻ രാജൻ, പിണറായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ലത, കെ വി പവിത്രൻ, വേങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി രൂപേഷ്, ഷിംന പ്രസാദ്, ടി ഭാസ്കരൻ, സി കെ ഇന്ദിര, കോട്ടയം ഗ്രാമപഞ്ചായത്ത് അംഗം സുഗന്ധ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Tags