യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വനിതകൾ മുന്നിട്ടിറങ്ങണം: സുഹറ മമ്പാട്


കണ്ണൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയ സ്ഥാനാർത്ഥികളുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങളുമായി വനിതകൾ മുന്നിട്ടിറങ്ങണമെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പറഞ്ഞു.തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി വനിതാലിഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽനടത്തുന്ന "എവെയ്ക്കനിഗ് " സ്ത്രീശാക്തീകരണ പര്യടന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിലധികം വനിത സംവരണമാണ് അതുകൊണ്ടുതന്നെ പ്രാദേശികമായിഒരു പ്രദേശത്തിൻ്റെ ആവശ്യങ്ങളും ആവലാതികളും ഏറെ മനസ്സിലാക്കാൻ സാധിക്കുന്നതും സ്ത്രീകൾക്കാണ്. തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കം എന്ന നിലയിൽ നമ്മുടെ പ്രദേശത്തെ ആവലാതികളും പരാതികളും പരിഹരിക്കാൻ നിലവിലുള്ള കൗൺസിലർമാരും പഞ്ചായത്ത് മെമ്പർമാരും മുന്നിട്ടിറങ്ങണമെന്നും വരും തെരഞ്ഞെടുപ്പിൽ നമ്മുടെസ്ഥാനാർത്ഥികളുടെ വിജയത്തിന്നാണ് നാം മുൻഗണനകൊടുക്കേണ്ടതെന്നുംഅവർകൂട്ടിച്ചേർത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി കുലുസു അധ്യക്ഷത വഹിച്ചു .മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദലി ഹാജി,വനിതാലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ,റോഷ്നി ഖാലിദ്, സി സീനത്ത് ,ഷമീമജമാൽ ,സക്കീന തെക്കയിൽ, കെ പി റംലത്ത് , ഷെറിൻ ചൊക്ലി, സാജിത ഇസ്ഹാഖ്, എം കെ സബിത ,എസ് പി സൈനബ പ്രസംഗിച്ചു.