പാടുന്ന ക്ഷേത്രങ്ങളിലൊന്നായി മക്രേരി : ഇനി തീർത്ഥാടന ടൂറിസത്തിലും ഇടം പിടിക്കും

Makreri as one of the singing temples: Now it will also find a place in pilgrimage tourism
Makreri as one of the singing temples: Now it will also find a place in pilgrimage tourism

കണ്ണൂർ : വടക്കൻ കേരളത്തിലെ പാടുന്ന ക്ഷേത്രങ്ങളിലൊന്നായ മക്രേരി ക്ഷേത്രം ഇനി തലശേരി തീർത്ഥാടന ടൂറിസം പദ്ധതിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറും. കണ്ണൂരിലെ അപൂർവ്വ ആഞ്ജനേയ ക്ഷേത്രങ്ങളിലൊന്നാണ് മക്രേരിയിലേത്. സംഗീതാചാര്യൻ ദക്ഷിണാമൂർത്തി സ്വാമികളുടെ കടന്നുവരവോടു കൂടിയാണ് മക്രേരിയിൽ അഖണ്ഡ സംഗീതാരാധനാ യജ്ഞം തുടങ്ങിയത്. കൽപ്പാത്തിയിലേതുപോലെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതജ്ഞരും സംഗീത വിദ്യാർത്ഥികളും ഇവിടെ സംഗീതാരാധന നടത്താനെത്തി. 

ദക്ഷിണാമൂർത്തി സ്വാമികളുടെ വിയോഗത്തിന് ശേഷം ദക്ഷിണാമൂർത്തി മ്യൂസിയം സാംസ്കാരിക വകുപ്പ് ഇവിടെ സ്ഥാപിച്ചു. ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീത ജീവിതത്തിനിടെയിൽ ലഭിച്ച ഉപഹാരങ്ങളും അദ്ദേഹം ഉപയോഗിച്ച സംഗീത ഉപകരണങ്ങളും ഈ മ്യൂസിയത്തിലുണ്ട്. ഇതിനു പുറമേ സരസ്വതി മണ്ഡപവും മക്രേരി ക്ഷേത്രത്തിലുണ്ട്. പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ ഉപക്ഷേത്രങ്ങളിലൊന്നായ മക്രേരിയിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരും സംഗീതപ്രേമികളുമെത്താറുണ്ട്. കണ്ണൂർ വിമാനതാവളത്തിൻ്റെ സമീപ പ്രദേശങ്ങളിലൊന്നായ മക്രേരി തീർത്ഥാടന ടൂറിസം കേന്ദ്രമാകുന്നതോടെ നിരവധി വിനോദ സഞ്ചാരികളെത്തുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.

Makreri as one of the singing temples: Now it will also find a place in pilgrimage tourism
സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  അഞ്ച് കോടി 62 ലക്ഷം രൂപയോളം ചെലവഴിച്ചാണ് വിവിധ പദ്ധതികൾ നടപ്പിലാക്കിയത്.
മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടപ്പിലാക്കിയ തീർത്ഥാടന ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ടൂറിസം വകുപ്പ് സ്റ്റേറ്റ് ഫണ്ട് മുഖേനയും കിഫ്ബി ഫണ്ടുപയോഗിച്ചും പൂർത്തീകരിച്ച ഊട്ടുപുര, ദക്ഷിണാമൂർത്തി സ്വാമികളുടെ ഓർമ്മകൾ വീണ്ടെടുക്കുന്ന സോപാനസംഗീത മ്യൂസിയം, മ്യൂസിയം കെട്ടിട ലാൻഡ് സ്കേപ്പിങ്, ചുറ്റമ്പലം ടൈൽ പാകൽ , കല്ല് പാകൽ , കുളം നവീകരണം, ശുചീകരണ സംവിധാനങ്ങൾ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മെയ് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി മ്യൂസിയം തുറന്നു കൊടുക്കും.


ചടങ്ങിൽരജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് വൈവിധ്യമായ മ്യൂസിയം ശൃംഖല സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്നും മന്ത്രി പറഞ്ഞു. നാടിൻ്റെ ഉത്സവമായാണ് തീർത്ഥാടന ടൂറിസം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മക്രേരി ക്ഷേത്രത്തിൽ സ്ഥിരം സംഗീത വിദ്യാലയം സ്ഥാപിക്കാനുള്ള പദ്ധതി സർക്കാരിനുണ്ട്. ദക്ഷിണാമൂർത്തിയുടെ നാമധേയത്തിലാണ് ഈ സംഗീത വിദ്യാലയം നിലവിൽ വരിക.

Tags