ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരൻ തൂങ്ങിമരിച്ചു
Mar 19, 2025, 15:38 IST


രക്ഷിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മപത്യ ചെയ്തതാണെന്ന് പൊലീസ് നിഗമനം
ഇടുക്കി : തൊടുപുഴ കാഞ്ചിയാറിൽ ഒൻപതാംക്ലാസുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രക്ഷിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മപത്യ ചെയ്തതാണെന്ന് പൊലീസ് നിഗമനം. പതിനാലുവയസുകാരനായ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഫോണുപയോഗത്തെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു.
രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ വന്ന് നോക്കുമ്പോൾ അടുക്കളയുടെ ഭാഗത്തായി തൂങ്ങിമരിച്ച നിലയിലായി കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
