എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

empuraan
empuraan

മാര്‍ച്ച് 27ന് തീയറ്ററുകളിലെത്തിയ ചിത്രം ആദ്യ 48 മണിക്കൂറിനുള്ളില്‍ തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പാത്രമാകുമ്പോഴും ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടി. വിവാദങ്ങള്‍ കൊടുംപിരി കൊണ്ടിരിക്കുമ്പോഴാണ് അപൂര്‍വ്വ നേട്ടവുമായി ചിത്രം മുന്നേറുന്നത്.

മോഹന്‍ലാല്‍ ആണ് കളക്ഷന്‍ റെക്കോര്‍ഡ് സംബന്ധിച്ച വിവരം ആദ്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

മാര്‍ച്ച് 27ന് തീയറ്ററുകളിലെത്തിയ ചിത്രം ആദ്യ 48 മണിക്കൂറിനുള്ളില്‍ തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

Tags

News Hub