പൃഥ്വിരാജിനെതിരായ ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

minister
minister

മതവര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് ചിത്രത്തിന് ലഭിച്ച പിന്തുണയെന്ന് ചിത്രം കണ്ടിറങ്ങിയശേഷം മന്ത്രി പറഞ്ഞു.

സിനിമയില്‍ എന്ത് വെട്ടിമാറ്റിയാലും ചരിത്രത്തിലെ വസ്തുതകളെ വെട്ടിമാറ്റാനാകില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റിലീസിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങളില്‍ എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണ നല്‍കി മുഹമ്മദ് റിയാസും കുടുംബവും ചിത്രം കാണാന്‍ തീയറ്ററിലെത്തി. ഭാര്യ വീണാ വിജയനൊപ്പമാണ് മന്ത്രി പെരുന്നാള്‍ ദിനത്തില്‍ ചിത്രം കാണാനെത്തിയത്.

മതവര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് ചിത്രത്തിന് ലഭിച്ച പിന്തുണയെന്ന് ചിത്രം കണ്ടിറങ്ങിയശേഷം മന്ത്രി പറഞ്ഞു. സിനിമ കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും വിമര്‍ശിക്കാനും നല്ലത് പറയാനുമുള്ള അവകാശം ജനാധിപത്യ രാജ്യത്തുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ പര്യായമായി, ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിനിമയെ സിനിമയായി കാണണം. ഗുജറാത്ത് വംശഹത്യ രാജ്യംകണ്ട വംശഹത്യകളില്‍ ഏറ്റവും ഭയാനകവും കടുത്ത പ്രയാസം സൃഷ്ടിക്കുന്നതുമാണ്. അതിന് നേതൃത്വം കൊടുത്തത് ആരാണെന്ന് കേരളത്തിലെ ഒന്നാം ക്ലാസിലെ കുട്ടിക്കുവരെ മനപാഠമാണ്. അതൊരു സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. അതില്‍ വിറങ്ങലിച്ച് അസഹിഷ്ണുതയോടെ നിലപാട് സ്വീകരിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മതവര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്‍ന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് ചിത്രത്തിന് ലഭിച്ച പിന്തുണ. എന്ത് വെട്ടിമാറ്റിയാലും ചരിത്രത്തിലെ വസ്തുതകളെ വെട്ടിമാറ്റാനാകില്ല. സിനിമ സംവിധാനം ചെയ്തതിന് ആരെയെങ്കിലും ആക്രമിച്ച്, ഒറ്റപ്പെടുത്തിക്കളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ലോകത്തിന്റേയും കേരളത്തിന്റേയും ചരിത്രം മറന്നുകൊണ്ടുള്ള നിലപാടാണെന്നും ചിത്രത്തിന് പിന്തുണയര്‍പ്പിച്ച് മന്ത്രി പറഞ്ഞു.

Tags

News Hub