മലപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

In Cherupuzha heavy rains and water from wells were not available
In Cherupuzha heavy rains and water from wells were not available

മലപ്പുറം:  മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം.ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 

 മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വീടിൻറെ മതിലിൽ തട്ടി ഇരുവരും കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Tags

News Hub