മലപ്പുറത്ത് ലോറിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
Apr 4, 2025, 18:09 IST


മലപ്പുറം: ലോറിയിലെ രഹസ്യ അറയിൽ കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പെരിന്തൽമണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ് , ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് പാലക്കാട് സെഷൻസ് കോടതി ശിക്ഷിച്ചത്.
അതേസമയം 15 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 2021 ലാണ് വിശാഖപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തിയ കഞ്ചാവ് എക്സൈസ് പിടികൂടിയത്.