തയ്യാറാക്കാം ടേസ്റ്റി എഗ്ഗ് കബാബ്

EggKebab
EggKebab

ആവശ്യമായ സാധനങ്ങള്‍

മുട്ട – 4

പച്ചമുളക് 3

സവോള.-2

കിഴങ്ങു-2

ഗരം മസാല- അര സ്പൂണ്‍

ഇഞ്ചി, വേളുത്തുള്ളി- 1 സ്പൂണ്‍

മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍

കുരുമുളക് പൊടി- ഒരു സ്പൂണ്‍

ബ്രെഡ് പൊടി – കുറച്ച്

ഉപ്പ്, എണ്ണ – ആവശ്യത്തിന്

മല്ലി, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയ 3 മുട്ട 4 ആയി കീറുക. അതിനുശേഷം കിഴങ്ങും കുറച്ചു ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വെക്കുക. പിന്നീട് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി പച്ചക്കറികള്‍ എല്ലാം ഇട്ടു വഴറ്റി അവസാനം പൊടികളും ഇലകളും ഇട്ട് കൊടുക്കുക. അവസാനം ഉടച്ചു വെച്ച കിഴങ്ങും ഇട്ട് എല്ലാം കൂടെ മിക്‌സ് ആക്കി ഇറക്കി വെയ്ക്കുക. ഇത് ഒരു മുട്ട കഷ്ണം എടുത്തു അതിലോട്ട് ഫുള്‍ സ്റ്റഫ് ചെയ്തു കവര്‍ ചെയ്യുക. ഇത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ് ക്രമ്പ്‌സില്‍ പൊതിഞ്ഞു എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക.

Tags

News Hub