വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും : കോൺഗ്രസ്

Jayaram ramesh
Jayaram ramesh

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിക്കുക. നേരത്തെ വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു.

ഇക്കാര്യത്തിൽ വൈകാതെ സുപ്രീംകോടതിയിൽ ഹരജി നൽകും. മോദി സർക്കാറി​ന്റെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാൻ കോൺഗ്രസിന് കഴിയുമെന്നും ജയ്റാം രമേശ് പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019ലെ വിവരാവകാശനിയമത്തിലെ ഭേദഗതിയെ കോൺഗ്രസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ൽ സി.എ.എ നിയമത്തേയും ഇത്തരത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തേയും കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags