വയനാട് വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ച ജംഗിൾ റിസോർട്ട് മാനേജർ മനു റിമാന്റിൽ

Jungle resort manager Manu Remantil installed the camera inside the Wayanad forest
Jungle resort manager Manu Remantil installed the camera inside the Wayanad forest
നിരദ്ധരമായി നാട്ടുകാർ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.രാത്രി സഫാരി നടത്തിയും, മൃഗങ്ങൾക്ക് തീറ്റ നൽകി അവയെ ആകർഷിച്ച് അപായപ്പെടുത്തുന്നത് ഉൾപ്പടെ ഉന്നയിച്ചുകൊണ്ട് നാട്ടുകാർ DFO, വനം മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു.

വയനാട് : വനത്തിൽ അതിക്രമിച്ചു കയറി മൂന്ന് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് വന്യ ജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യ ജീവികളുടെ ഫോട്ടോ പ്രചാരണങ്ങൾക്ക്  ഉപയോഗിക്കുകയും ചെയ്യുന്ന ജംഗിൾ റിട്രീറ്റ് എന്ന റിസോർട്ടിലെ മാനേജർ മനു എം.കെ.s/o മണി എന്ന മാനേജർ ഭാസ്കർ s/o രാജണ റിസോർട്ടിലെ നാച്ചുറലിസ്റ്റ് എന്നിവരെ അറസ്റ്റു ചെയ്തു.

നിരദ്ധരമായി നാട്ടുകാർ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.രാത്രി സഫാരി നടത്തിയും, മൃഗങ്ങൾക്ക് തീറ്റ നൽകി അവയെ ആകർഷിച്ച് അപായപ്പെടുത്തുന്നത് ഉൾപ്പടെ ഉന്നയിച്ചുകൊണ്ട് നാട്ടുകാർ DFO, വനം മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു.തിരുനെല്ലി ഫോറസ്ററ് സ്റ്റേഷനിൽ OR7/2024 ആയി കേസ് എടുത്തു.

ഫോറസ്റ്റിൽ ക്യാമറ വെച്ച് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പരസ്യത്തിനായി ഉപയോഗിക്കുകയും മൃഗങ്ങളുടെ വനത്തിലെ സ്വഭാവിക സഞ്ചാരത്തിനു തടസം ഉണ്ടാക്കുകയും ചെയ്യുന്ന റിസോർട് ആണെന്ന് നാട്ടുകാർ പരാതി നൽകിയിട്ടുള്ള റിസോർട് ആണ് ജംഗിൾ റിട്രീറ്റ്.

Jungle resort manager Manu Remantil installed the camera inside the Wayanad forest

പ്രതികളെ 14ദിവസം റിമാൻഡ് ചെയ്തു.പിടിച്ചെടുത്ത ക്യാമെറകൾ കോടതിയിൽ ഹാജരാക്കി.തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ജയേഷ് ജോസഫ് ആണ് കേസ് എടുത്തത്.സംഘത്തിൽ sfo എം.മാധവൻ,sfo.ബിന്ദു കെ.വി.bfo മാരായ പ്രശാന്ത്, നന്ദഗോപാൽ, പ്രപഞ്ച്, നന്ദകുമാർ, അശ്വിൻ,  ഷിബു എന്നിവരും ഉണ്ടായിരുന്നു.

Tags