ട്രംപിനുള്ള മറുപടി, കാനഡ യുഎസിനും തീരുവ ചുമത്തുമോ ?
തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡന്റ് മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ കാനഡ പ്രതികരിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി
ട്രംപ് അധികാരത്തിലേറിയതോടെ ലോകത്താകെ വ്യാപാര യുദ്ധത്തിലേക്ക് വഴിവച്ചേക്കും. കാനഡയ്ക്കും മെക്സിക്കോയും 25 ശതമാനം ഇറക്കുമതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 1 മുതല്‍ ചൈനയ്ക്കും പത്തുശതമാനം തീരുവ ചുമത്താനാണ് നീക്കം.
കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം ഇറക്കുമതി ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ കാനഡയ്ക്ക് മേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡന്റ് മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ കാനഡ പ്രതികരിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. മറുപടിയായി യുഎസിനെതിരെ തീരുവ ചുമത്താനൊരുങ്ങുകയാണെന്ന് കാഡന സൂചന നല്‍കി. ലോകത്ത് ഏറ്റവും കൂടുതല്‍ ചരക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യമാണ് യുഎസ്. പുതിയ സെന്‍സസ് ഡേറ്റ അനുസരിച്ച് മെക്സിക്കോ , ചൈന, കാനഡ എന്നീ രാജ്യങ്ങളാണ് യുഎസിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ട്രംപിന്റെ നടപടി ആഗോള തലത്തില്‍ പുതിയ വ്യാപാര യുദ്ധത്തിന് തുടക്കമിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.