ബ്രിട്ടനെ ഉലയ്ക്കാന്‍ എയോവിന്‍ കൊടുങ്കാറ്റ്
Jan 22, 2025, 13:54 IST
എയോവിന്റെ വരവും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ബ്രിട്ടനെ പിടിച്ചുലക്കുകയാണ് കാലാവസ്ഥ വ്യതിയാനം. ഒക്ടോബര്‍ മുതലുള്ള നാലു മാസത്തില്‍ നാലു വലിയ കൊടുങ്കാറ്റാണ് ബ്രിട്ടന്‍ അതിജീവിച്ചത്. ആഷ്ലി, ബെര്‍ട്ട്, കൊണാള്‍, ഡാറ എന്നിവയാണ് ബ്രിട്ടനില്‍ ആഞ്ഞടിച്ചത്. ഇപ്പോഴിതാ പുതിയൊരു കൊടുങ്കാറ്റു കൂടി വരുന്നു.
എയോവിന്റെ വരവും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറില്‍ 90 മൈല്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് ഈസ്റ്റ് വെയില്‍സ്, സൗത്ത് വെസ്റ്റ് സ്‌കോട്ലന്‍ഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യത. കാറ്റിനൊപ്പം കനത്ത മൂടല്‍ മഞ്ഞും പല സ്ഥലങ്ങളിലും ഉണ്ടാകുമെന്നാണ് പ്രവചനം.