മത്സ്യത്തൊഴിലാളികള്‍ അംഗത്വം പുതുക്കണം

Fishermen must renew their membership
Fishermen must renew their membership

കൊല്ലം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങള്‍ ഫിഷറീസ് ഓഫീസുകളിലെത്തി 2024-25 വര്‍ഷത്തെ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുന്‍ വര്‍ഷങ്ങളിലെ ക്ഷേമനിധി വിഹിതം കുടിശ്ശികയുള്ളവരും 2024-25ലെ വിഹിതം അടക്കാത്തവരും ഫെബ്രുവരി 28നകം ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഫിഷറീസ് ഓഫീസുകളിലെത്തി തുക അടക്കണം.

കുടിശ്ശിക വരുത്തിയ തൊഴിലാളികളുടെ പട്ടിക മയ്യനാട്, തങ്കശ്ശേരി, നീണ്ടകര, ചെറിയഴീക്കല്‍, കുഴിത്തുറ, കെ.എസ് പുരം (കരുനാഗപ്പള്ളി), പടപ്പക്കര (കുണ്ടറ) ഫിഷറീസ് ഓഫിസുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അംശദായ കുടിശ്ശിക വരുത്തിയ തൊഴിലാളികളുടെ പേര് 2025-26ലെ മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ലിസ്റ്റുകളില്‍നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags

News Hub