തലമുടി വെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിച്ചതായി പരാതി
Mar 30, 2025, 08:00 IST


പാലക്കാട്: തലമുടിവെട്ടാനെത്തിയ കുട്ടിയെ ബാര്‍ബര്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. കരിമ്പ സ്വദേശി കെ.എം. ബിനോജി(46)നെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പിലെത്തിയ പതിനൊന്നുകാരനെ ബിനോജ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിവരം കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകര്‍ നല്‍കിയ വിവര പ്രകാരമാണ് ബിനോജിനെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.