കോർപറേഷൻ ഓഫീസിന് മുന്നിൽഎൽ ഡി എഫിന്റെ അനിശ്ചിതകാല സമരം തുടങ്ങി ; കോർപറേഷനിൽ നടക്കുന്നത് സർവ്വത്ര അഴിമതിയെന്ന് എം.വി ജയരാജൻ

LDF's indefinite strike in front of the corporation office has begun; MV Jayarajan says that everything going on in the corporation is corrupt
LDF's indefinite strike in front of the corporation office has begun; MV Jayarajan says that everything going on in the corporation is corrupt

കണ്ണൂർ: കണ്ണൂർകോർപറേഷന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു. സി പി എം ജില്ലാ സിക്രട്ടറി എം വി ജയരാജൻ സമരം ഉദ്ഘാടനംചെയ്തു.കോർപറേഷനിലെ അഴിമതിക്കാരെ സംരക്ഷിക്കാൻ നാട്ടിലെ ജനങ്ങൾ അനുവദിക്കില്ലെന്ന് ജയരാജൻ പറഞ്ഞു. 
കോർപറേഷന്റെ മുൻ മേയറുടെ കാലത്ത് നടപ്പിലാക്കിയ പദ്ധതികളിൽ മുഴുവൻ അഴിമതിയാണ്. ചേലോറ ട്രഞ്ചിങ്ങ്ഗ്രൗണ്ട് മുതൽ - മൾട്ടി ലവൽ കാർ പാർക്കിങ്ങ്, വേസ്റ്റ് വാട്ടർ പദ്ധതിവരെയുള്ള നിർമ്മാണ പദ്ധതികളിൽ അഴിമതി കൊടികുത്തി വാഴുകയാണ്. എത്രയോഫുട്ബോൾ മത്സരങ്ങളും അതു പോലുള്ള വിനേദ  പരിപാടികളും നടന്ന സ്ഥലമാണ് കോർപറേഷൻ ഓഫീസിന് മുന്നിൽ തന്നെയുള്ള മഹാനായ ജവഹർലാൽ നെഹറുവിന്റെ നാമധേയത്തിലുള്ള ജവഹർ സ്റ്റേഡിയം.

ആ സ്റ്റേഡിയത്തിന്റെ അവസ്ഥയെന്താണിപ്പോൾ. മാലിന്യ നിക്ഷേപ കേന്ദ്രമായില്ലെ. ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിന്നിടയിലല്ലെ ഗോൾ പോസ്റ്റ് പൊട്ടിവീണത്. പോസ്റ്റ് കളിക്കളത്തിന് പുറത്തേക്ക് വീണത് കൊണ്ടല്ലെ വലിയൊരു ദുരന്തം ഒഴിവായത്. 

പഴകിദ്രവിച്ചഗോളി പോസ്റ്റാണെന്ന് ഇവർക്കറിയില്ലായിരുന്നോ ? സ്റ്റേഡിയം പോലെ തന്നെയല്ലെ തൊട്ടപ്പുറത്ത് നിൽക്കുന്ന പോലീസ് മൈതാനം. അവിടെ നിന്ന് നിത്യവും എത്രയോ കായിക പരിശീലനങ്ങളും പരേഡുകളും നടക്കുന്നു. എത്ര മനോഹരമാണാ മൈതാനം. അവിടെ കാണുന്ന പച്ചപ്പ് മുമ്പ് സ്റ്റേഡിയത്തിലും വെച്ച് പിടിപ്പിച്ചിരുന്നില്ലെ ?  അതെല്ലാം നശിച്ചതിന് പിന്നിൽ അഴിമതിയല്ലെ യെന്ന് എം.വി ജയരാജൻ ചോദിച്ചു.
 

Tags