അനധികൃതമായി പുഴ മണൽ കടത്ത്: മിനിലോറി ഡ്രൈവർ അറസ്റ്റിൽ
Mar 27, 2025, 10:25 IST


കാക്കയങ്ങാട്:അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുന്നതിനിടെ ലോറി ഡ്രൈവറെ പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കളവ് ചെയ്ത് വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി സുനിൽ കുമാർ എന്ന എന്നയാളെയാണ് KL 59 C 1975 നമ്പർ മിനി ലോറി സഹിതം മുഴക്കുന്ന് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിപിൻ പിടികൂടിയത്.
മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെപെക്ടർ എം.ടി. ബെന്നി. സിവിൽ പൊലിസ് ഓഫീസർമാരായ ദിൽരൂപ്. പി.രാകേഷ്.കെ എന്നിവരും എസ് ഐ യുടെ കൂടെ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതിയെ മട്ടന്നൂർ കോടതി റിമാന്റ് ചെയ്തു.