പെരുന്നാള്‍ -വിഷു അവധിക്ക് കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ട്രിപ്പ് നടത്തും

ksrtc
ksrtc

കണ്ണൂർ :പെരുന്നാള്‍- വിഷു അവധികാലത്ത് വിവിധ ടൂര്‍ പാക്കേജുമായി കണ്ണൂര്‍ കെഎസ് ആര്‍ടിസി. ഏപ്രില്‍ ഒന്ന്,14 തീയതികളില്‍ നടത്തുന്ന ഗവി പാക്കേജില്‍ കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിക്കും. ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടെയാണ് പാക്കേജ്. ഏപ്രില്‍ നാല്,14,18,25 തീയതികളിലെ മൂന്നാര്‍ പാക്കേജില്‍ മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപാറ എന്നിവ സന്ദര്‍ശിക്കും.

 ഏപ്രില്‍ 14 ന് രാത്രി പത്തിന് പുറപ്പെടുന്ന സൈലന്റ് വാല്ലി പാക്കേജ് 15 ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 16, 25 തീയതികളില്‍ വാഗമണ്‍ - കുമരകം പാക്കേജാണ് നടത്തുന്നത്.
ഏപ്രില്‍ 12,27 തീയതികളില്‍ അകലാപ്പുഴ, ഏപ്രില്‍ ആറ്,12,20,27 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ ആറ്, 20 തീയതികളില്‍ വയനാട് പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 9895859721 നമ്പറുകളില്‍ ബന്ധപ്പെടാം.

Tags

News Hub