കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു
Updated: Mar 27, 2025, 10:36 IST


കൂടെ മത്സ്യബന്ധനത്തിന് പോയ രണ്ട് പേര്‍ക്കും പരുക്കുണ്ട്. പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കോഴിക്കോട് : തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. പുതിയവളപ്പിൽ ഷൈജുവാണ് മരിച്ചത്. മരിച്ച ഷൈജുവിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തിക്കോടി ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. മറ്റു തോണിക്കാരാണ് ഇവരെ കരയിലെത്തിച്ചത്.
കൂടെ മത്സ്യബന്ധനത്തിന് പോയ രണ്ട് പേര്‍ക്കും പരുക്കുണ്ട്. പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.