ദിവ്യ എസ് അയ്യരോട് സരിന് അസൂയയോ, മുഖ്യമന്ത്രിയെ പുകഴ്ത്തിയതിന് തെറിവിളിക്കാന്‍ കോട്ടയം കുഞ്ഞച്ചന്മാരെ ഇറക്കി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളി. കോണ്‍ഗ്രസ് യുഡിഎഫ് പ്രൊഫൈലുകളില്‍ നിന്നാണ് ദിവ്യയ്‌ക്കെതിരെ അധിക്ഷേപം ഉയരുന്നത്.
tRootC1469263">വന്‍കിട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും അസാധ്യമായി തോന്നിപ്പിക്കുന്ന അനേകം പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാതൃകയാണെന്നുമാണ് ദിവ്യ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ദിവ്യയ്‌ക്കെതിരെ അശ്ലീല അധിക്ഷേപമെത്തിയത്.
കോണ്‍ഗ്രസ് നേതാവ് ശബരീനാഥിന്റെ ഭാര്യയാണ് ദിവ്യ എന്നതിനാല്‍ അവരുടെ പുകഴ്ത്തല്‍ കോണ്‍ഗ്രസിന് ദോഷമുണ്ടാക്കുമെന്ന ഭീതിയിലാണ് ഇപ്പോഴത്തെ സൈബറാക്രമണം. നേരത്തെ ഇടതു നേതാക്കളുടെ ഭാര്യമാരേയും വനിതാ നേതാക്കളേയുമെല്ലാം മോര്‍ഫ് ചെയ്ത് അശ്ലീല അധിക്ഷേപം നടത്തിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന വ്യാജ പ്രൊഫൈലിന് ഉടമ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് കണ്ടെത്തിയിരുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. സരിന്‍ ദിവ്യയ്‌ക്കെതിരെ ഫേ്‌സ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തതോടെ അവര്‍ക്കെതിരായ തെറിവിളി രൂക്ഷമായി.
സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രിയപ്പെട്ട ദിവ്യ,
കടലാസില്‍ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല.
ഒന്ന് മാത്രം പറയാം : മുന്‍പും മിടുക്കരായ IAS ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാല്‍ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍.
പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകള്‍ ഉണ്ടാകുന്നത്.
തിരുത്തുമല്ലോ.
.jpg)


