ഇങ്ങനെയാകണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ, ഓഫീസിലെത്തുന്നവരെ കൈവിടാതെ സുപര്‍ണ ശ്രീധര്‍, കൈയ്യടിക്കണം ഈ നന്മയ്ക്ക്
തിരുവനന്തപുരം: ജനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യുന്നവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകളിലെത്തിയാല്‍ സാധാരണക്കാരനുള്ള അനുഭവം തിരിച്ചായിരിക്കും. ജനങ്ങളോട് എങ്ങിനെ പെരുമാറണമെന്നും അവരുടെ ആവശ്യങ്ങളെ എങ്ങിനെ സമീപിക്കണമെന്നും ജീവനക്കാര്‍ക്ക് അറിയില്ലെന്ന് മാത്രമല്ല ധാര്‍ഷ്ട്യത്തോടും അഹങ്കാരത്തോടുകൂടിയും പെരുമാറുന്നവരാണ് ഭൂരിഭാഗവും. ഇത്തരക്കാര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ സുപര്‍ണ ശ്രീധര്‍.
സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ചുള്ള മുന്‍ ധാരണകളെല്ലാം സുപര്‍ണയെ കണ്ടുമുട്ടിയാല്‍ തെറ്റും. തനിക്കടുത്തെത്തുന്നവരോട് എങ്ങിനെ പെരുമാറണമെന്ന് മറ്റു ജീവനക്കാര്‍ സുപര്‍ണയില്‍ നിന്നും കണ്ടുപഠിക്കേണ്ടതാണ്. തന്റെ ഉത്തരവാദിത്തമുള്ള ഏതു കാര്യത്തിന് തനിക്ക് മുന്നിലെത്തുന്നവരേയും സുപര്‍ണ നിരാശരാക്കില്ല. ഇതുസംബന്ധിച്ച ഒരു അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സുപര്‍ണയെക്കുറിച്ചുള്ള അനുഭവക്കുറിപ്പ്,
ഇത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ (എല്‍.ഡി.സി/ബി.സി) സുപര്‍ണ ശ്രീധര്‍. ഓഫീസില്‍ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഈ ഉദ്യോഗസ്ഥയുടെ പെരുമാറ്റം? തീര്‍ച്ചയായും നിങ്ങള്‍ ഇത് വായിക്കണം.
നമ്മള്‍ വല്ല ആവശ്യത്തിനായി ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുമ്പോള്‍ ഉദ്യോഗസ്ഥരെ കുറിച്ച് പ്രത്യേകിച്ച് നഗരസഭാ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ഒരു മുന്‍ ധാരണയുണ്ടാവും. മുന്‍കോപക്കാരനോ, കാശിന് വേണ്ടി നമ്മെ വെറുതെ വട്ടം കറക്കുമെന്നൊക്കെ അങ്ങനെയൊരു ധാരണയോട് കൂടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ ചെന്നത്. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിന് ഇന്നലെ ഓണ്‍ലൈന്‍ ചെയ്യുകയും അത്യാവശ്യമായതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇന്നലെ നേരിട്ട് ചെല്ലുകയും ചെയ്തു.
Read More:- റബ്ബർതോട്ടത്തിൽ മഴക്കുഴിയെടുത്ത തൊഴിലാളികൾ കണ്ടത് 'നിധി'; സംഭവം കണ്ണൂരിൽ.
അന്വേഷിച്ചപ്പോള്‍ അപേക്ഷ ക്ലര്‍ക്കിന്റെ ഐ.ഡിയില്‍ ആണെന്നും ക്ലര്‍ക്ക് ഉച്ചയ്ക്ക് ശേഷം ലീവാണെന്നും നാളെ രാവിലെ തന്നെ ക്ലര്‍ക്കിനെ കൊണ്ട് സര്‍ട്ടിഫിക്കറ്റ് റെഡി ആക്കാമെന്നും റവന്യൂ ഇന്‍സ്‌പെക്ടര്‍ ദിവ്യ മേഡം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ നേരിട്ട് ചെല്ലുകയും അന്വേഷിച്ചപ്പോള്‍ ഇന്ന് ക്ലര്‍ക്ക് ലീവാണെന്നും ക്ലര്‍ക്കിന്റെ ഐ.ഡിയില്‍ ആയതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അറിയാന്‍ കഴിഞ്ഞു. ഇതെല്ലാം കേട്ടു അടുത്തുണ്ടായിരുന്ന ബി.സി ഞാന്‍ ബിസി ആണെന്നും ഞാന്‍ ക്ലര്‍ക്കിനെ വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞ് എന്നെയും കൂട്ടി റവന്യൂ ഓഫീസറെ നേരിട്ട് പോയി കാണുകയും കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കുകയും ചെയ്തു.
കാര്യങ്ങള്‍ മനസ്സിലായ റവന്യൂ ഓഫീസര്‍ മറ്റൊരു ക്ലര്‍ക്കിനെ വിളിച്ച് അവധിയില്‍ സെക്ഷന്‍ ക്ലര്‍ക്കിനെ വിളിച്ച് ചെയ്തു നല്‍കുവാന്‍ വേറെ ഒരു ക്ലര്‍ക്കിനെ ഏല്‍പ്പിച്ചു. എന്നെ അവിടെ ഇരുത്തി അപേക്ഷ നമ്പര്‍ വാങ്ങി കൊണ്ട് പോയി എല്ലാ സെക്ഷനിലും കയറി ഇറങ്ങി അവസാനം റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റെഡി ആക്കി പ്രിന്റും എടുത്ത് തന്നു.
അന്വേഷിച്ചപ്പോള്‍ ബി.സി സുപര്‍ണ ശ്രീധര്‍ എല്ലാവരോടും പൊതുവേ അങ്ങനെ സഹായി ആണെന്നും അറിയാന്‍ കഴിഞ്ഞു. അവിടെ വരുന്നവരോട് വന്ന കാര്യം തിരക്കുകയും ചെറിയ കാര്യമാണെങ്കില്‍ പെട്ടെന്ന് ശരിയാക്കി കൊടുക്കുകയും അല്ലെങ്കില്‍ കാത്തിരിക്കാനും പറയുന്നുണ്ട്.
ഇതുപോലുള്ള ഓഫീസര്‍മാരേയാണ് നാടിന് ആവശ്യം. ശമ്പളം വാങ്ങുന്ന സമയത്ത് പോലും ജോലി ചെയ്യാതെ ജനങ്ങളെ വട്ടം കറക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഈ ഉദ്യോഗസ്ഥയെ പോലുള്ളവര്‍ എന്ത്‌കൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു.