കേരള പോലീസ് ഡാ, നെതര്‍ലന്‍ഡ്‌സില്‍ ഫോണ്‍ നഷ്ടമായപ്പോള്‍ പോലീസിന് ഒന്നും ചെയ്യാനായില്ല, കേരളത്തില്‍ നഷ്ടമായ ഫോണ്‍ മണിക്കൂറുകള്‍ക്കകം തിരിച്ചുകിട്ടി, വൈറലായി പോസ്റ്റ്

Kerala police

കൊച്ചി: കേരള പോലീസിനെ പുകഴ്ത്തി പ്രവാസിയുടെ കുറിപ്പ് വൈറലാകുന്നു. നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്ന ടോമി തോമസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പോലീസിന്റെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തു. നെതര്‍ലന്‍ഡ്‌സില്‍ വെച്ച് ഐ ഫോണ്‍ നഷ്ടമായപ്പോള്‍ അവിടുത്തെ പോലീസിന് ഒന്നും ചെയ്യാനായില്ലെന്നും എന്നാല്‍ കേരളത്തില്‍ വെച്ച് നഷ്ടമായ മകന്റെ ഫോണ്‍ മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെടുത്തെന്നും ടോമി തോമസ് പറയുന്നു.

tRootC1469263">

 Also Read :-ഇങ്ങനെയാകണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ, ഓഫീസിലെത്തുന്നവരെ കൈവിടാതെ സുപര്‍ണ ശ്രീധര്‍, കൈയ്യടിക്കണം ഈ നന്മയ്ക്ക്

ടോമി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എ ടെയില്‍ ഓഫ് ടു പോലീസ് ഫോഴ്‌സസ്
എന്റെ ഐഫോണ്‍ കുറച്ചു നാള്‍ മുന്‍പ് നെതെര്‍ലണ്ടില്‍ വച്ച് മോഷണം പോയി, ഡച്ച് പോലീസുകാര്‍ ശ്രമിച്ചിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

എന്റെ മകന്റെ ഐഫോണ്‍ തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകിട്ട് കളഞ്ഞു പോയി.  ഒരാള്‍ അത് എടുത്തു കൈവശം വച്ച് സ്വന്തം കാര്യങ്ങള്‍ നോക്കി കറങ്ങി നടന്നു.  ഇതിനിടെ മണ്ണന്തല പോലീസ് ടീം, സൈബര്‍ഡോം പോലീസ് ടീമിന്റെ സഹായത്തോടെ ആ ഫോണ്‍ ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് അന്വേഷിച്ചു കണ്ടെത്തി, പിന്തുടര്‍ന്ന്, അത് കൈവശം വച്ച ആളുടെ അടുത്തു നിന്നും വീണ്ടെടുത്തു. ഞാന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു, മണ്ണന്തല പോലീസ് മകന്റെ പരാതിയില്‍, അവന്റെ കൂടെ നിന്ന്, അവനെ കൂട്ടി നടന്ന് സഹായിച്ചു.
 
കേരളാ പോലീസിന്റെ ഇന്വെസ്റ്റിഗേറ്റീവ് മികവും, ആത്മാര്‍ത്ഥതയും ലോകത്തിലെ തന്നെ ഒരു പോലീസ് ഫോഴ്സിനും പിന്നിലല്ല.  യഥാര്‍ത്ഥ നമ്പര്‍ 1.  റെസ്‌പെക്ടഫുള്‍ സല്യൂട്ട്!  ??