ശിശുക്ഷേമസമിതിയിലെ കുഞ്ഞിന്റെ മരണം; ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

baby
baby

കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ മരിച്ച അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ പാല്‍ തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം.

ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എസ് എ ടി ആശുപത്രിയിലെത്തിച്ചെന്നും രണ്ട് മണിക്കൂറിനകം മരിച്ചെന്നുമാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച്ച ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഒരാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

Tags

News Hub