പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു; പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് സുരേഷ് ഗോപി

suresh gopi
suresh gopi

ന്യൂഡല്‍ഹി: രാജ്യത്തെ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ 'ഉന്നതകുലജാതര്‍' വരണമെന്ന പ്രസ്താവന പിന്‍വലിക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ല, താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാളെ രാഷ്ട്രപതിയാക്കിയത്. തന്റെ പരാമർശം എടുത്തിട്ടടിക്കുന്നു. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ, വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Tags