കണ്ണൂരിൽ ആടു മേയ്ക്കുന്നതിനിടെ വൈദ്യുതി കമ്പി ചവുട്ടിപ്പോയ വയോധികൻ ഷോക്കേറ്റു മരിച്ചു
Mar 12, 2025, 23:57 IST


ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കണ്ണൂർ / ഇരിട്ടി :തില്ലങ്കേരി പള്ള്യത്ത് ആടുമേയ്ക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. തില്ലങ്കേരി പള്ള്യം സ്വദേശി മുകുന്ദൻ( 62 )ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത് .
ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരമുണ്ടായ വേനൽ മഴയിലും കാറ്റിലുമാണ് വൈദ്യുതി കമ്പി പൊട്ടി താഴേക്ക് വീണത്. ഇതിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നത് അറിയാതെയാണ് ആടിൻ്റെ കയറഴിക്കാൻ പോയ രവീന്ദ്രൻ ചവുട്ടി പോയത്.