മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

Fishermen must renew their membership
Fishermen must renew their membership

കേരള തീരത്ത് ഇന്നും (മാർച്ച് 12) ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും (മാർച്ച് 12, 13) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാർച്ച് 12 ന് തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മാർച്ച് 12 നും 13 നും ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയണ്ടെന്നും അറിയിച്ചു.

Tags