മുത്തങ്ങയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ കഞ്ചാവുമായി യുവതി പിടിയിൽ

Woman arrested with ganja at excise checkpoint in Muthanga
Woman arrested with ganja at excise checkpoint in Muthanga

കെ.എസ്. ആർ.ടി.സി. ബസിൽ നടത്തിയ പരിശോധനയിൽ 45 ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് വയനാട്    വെങ്ങപ്പള്ളി വാവാടി ഭാഗത്ത്

ബത്തേരി :മുത്തങ്ങയിൽ എക്സൈസ്  ചെക്ക്പോസ്റ്റിൽ  കഞ്ചാവുമായി യുവതി പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ  കെ ജെ സന്തോഷും പാർട്ടിയും ചേർന്ന്   മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കെ.എസ്. ആർ.ടി.സി. ബസിൽ നടത്തിയ പരിശോധനയിൽ 45 ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് വയനാട്    വെങ്ങപ്പള്ളി വാവാടി ഭാഗത്ത് , പ്രീതു വിലാസം വീട്ടിൽ  ഗോപാലകൃഷ്ണൻ നായരുടെ മകളായ പ്രീതു നായർ ജി, (വയസ് 26) ആണ് പിടിയിലായത്.  ,

യുവതിയെ  അറസ്റ്റ് ചെയ്ത് എൻ.ഡി. പി.എസ്.  കേസെടുത്തു. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കെ, പ്രിവൻ്റീവ് ഓഫീസർ ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം വി, സജി പോൾ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന ടി ജി അനില പി സി,  എന്നിവരും ഉണ്ടായിരുന്നു.
 

Tags