വിവാദം എന്തിനെന്ന് മനസിലാകുന്നില്ല,ഇനി താന്‍ പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്ന് ശശി തരൂര്‍

sasi tharoor
sasi tharoor

ഈ വിഷയത്തില്‍ ബിജെപിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ല,

തന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം എന്തിനാണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ച് ശശി തരൂര്‍ എംപി. വിവാദം എന്തിനെന്ന് മനസിലാകുന്നില്ല. ഈ വിഷയത്തില്‍ ബിജെപിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ല, രാഹുല്‍ ഗാന്ധിയും 2023ല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി താന്‍ പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

മോദിയെ വീണ്ടും പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴി ഒരുക്കിയിരുന്നു. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണ് ശശി തരൂര്‍ നടത്തിയതെന്നാണ് വിമര്‍ശനം. യുക്രെയ്‌നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തരൂര്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ താന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു. ഇതു പിന്നീട് വിവാദമാകുകയായിരുന്നു.

Tags

News Hub