സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ നയം തിരുത്തുക :ജോയിന്റ് കൗൺസിൽ

Joint Council calls for correction of Left policy denying benefits to government employees
Joint Council calls for correction of Left policy denying benefits to government employees
സുൽത്താൻബത്തേരി WCSSഹാളിൽ വച്ച് നടന്ന സുൽത്താൻബത്തേരി മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണോത്ത് ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി : സർക്കാർ സർവീസ് മേഖലയിൽ അനിശ്ചിതമായി നീളുന്ന ആനുകൂല്യ നിഷേധം സർവീസ് മേഖലയുടെ തകർച്ചയ്ക്ക് ഇടയാക്കും എന്ന് ജോയിൻ കൗൺസിൽ സുൽത്താൻ ബത്തേരി മേഖലാസമ്മേളനം. മാതൃക തൊഴിൽ ദാദാവായി നിലനിൽക്കേണ്ട സർക്കാർ പ്രസ്തുത നയത്തിൽ നിന്നും വ്യതിചലിച്ച് പോകുന്നത് സ്വകാര്യ മേഖലയിലെ തൊഴിലാളികളെ ഉൾപ്പെടെ അനധിവിദൂരമായി ബാധിക്കും എന്ന് ഇടതു സർക്കാർ തിരിച്ചറിയാതെ പോകുന്നത് വലതുപക്ഷ വൽക്കരണം ആണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

കുടിശ്ശികയായി നിൽക്കുന്ന ക്ഷാമബത്ത അനുവദിക്കുക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ്പിലെ അപാകത പരിഹരിക്കുക വലതുപക്ഷ നയമായ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുമെന്നഇടതുപക്ഷ വാഗ്ദാനം പാലിക്കുക ശമ്പളപരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യങ്ങളും അനിശ്ചിതമായി വൈകിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മേഖലാ സമ്മേളനം മുന്നോട്ടുവച്ചു.

സുൽത്താൻബത്തേരി WCSSഹാളിൽ വച്ച് നടന്ന സുൽത്താൻബത്തേരി മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണോത്ത് ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് പിആർ പ്രതീഷ് അധ്യക്ഷനായി ജില്ലാ സെക്രട്ടറി കെ പ്രേംജിത്ത് ജില്ലാ പ്രസിഡണ്ട് പ്രിൻസിതോമസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എംപി ജയപ്രകാശ്, കെ ആർ സുധാകരൻ, ടി ഡി സുനിൽ മോൻ, വി പുഷ്പ,ആർ ശ്രീനു, എം കെ രാധാകൃഷ്ണൻ,ടി കെ യോഹന്നാൻ, മോഹൻദാസ്, സുജാമാധവൻ,മിനി എന്നിവർ സംസാരിച്ചു....

ഭാരവാഹികൾ: പ്രസിഡണ്ട്: പി ആർ പ്രദീഷ്  സെക്രട്ടറി: ടി കെ യോഹന്നാൻ ട്രഷറർ: എം കെ..മനീഷ്  വൈസ് പ്രസിഡന്റുമാർ: മോഹൻദാസ്.എം, സുജാമാധവൻ ജോയിന്റ് സെക്രട്ടറിമാർ: വാസു.കെ, ജയിൻ പ്രസാദ്

Tags